Share this book with your friends

AVAL / അവൾ

Author Name: Vaika | Format: Paperback | Genre : Letters & Essays | Other Details

വായനയുടെ നഭസ്സിൽ ഒരു പൂമ്പാറ്റയായി പാറി നടക്കാൻ വൈകയ്ക്കെന്നും വലിയ ഇഷ്ടമായിരുന്നു.ഭാവനകളുടെ വലിയ ലോകത്തെ കൂട്ട് പിടിച്ചുകൊണ്ടെഴുത്തിന്റെ ലോകത്തേക്ക് വന്ന വൈക തൂലികയുമായി പ്രണയത്തിലായി.അനുഭവസമ്പത്തും ഭാവനയും കോർത്തിണക്കി വൈക രചിച്ച കുഞ്ഞുകഥകളാണ് ഈ പുസ്തത്തിനുള്ളിൽ ഒളിച്ചിരിക്കുന്നത്.വായനക്കാരുടെ മനസ്സിൽ ഒരു നനുത്ത മഞ്ഞുതുള്ളിയായി മാറാൻ ഈ കുഞ്ഞുകഥകൾക്കാവട്ടെ എന്ന ആഗ്രഹത്തോടെ നല്ലവരായ വായനക്കാർക്കായി സമർപ്പിക്കുന്നു ഈ മിനിക്കഥാ സമാഹാരം 'അവൾ'.

Read More...
Paperback
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

വൈക

വൈക എന്ന തൂലികാ നാമത്തിൽ എഴുതുന്ന ഗീത സതീഷ് പിഷാരോടി പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് നാരായണൻ കുട്ടി പിഷാരോടിയുടെയും വത്സല പിഷാരസ്യാരുടെയും മകളായി ജനിച്ചു.ചങ്ങലീരി സ്കൂളിൽ നിന്നും കല്ലടി സ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം നേടിയതിനു ശേഷം ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും , വിദ്യാഭ്യാസത്തിൽ ബിരുദാനന്തര ബിരുദവും നേടി. ഇപ്പോൾ വിദ്യാർഥികൾ നേരിടുന്ന പ്രതികൂല സാഹചര്യങ്ങളിൽ ഗവേഷണം നടത്തുകയാണ് .ഗുജറാത്തിൽ ഭർത്താവ് സതീഷ് പിഷാരോടിക്കും മകൾ അനന്യക്കുമൊപ്പം താമസിക്കുന്ന വൈകഒരു പ്രൈമറി സ്കൂളിൽ പ്രധാനാധ്യാപികയായി സേവനമനുഷ്ഠിക്കുന്നു.സമ്മാനപ്പൊതി എന്ന ചെറുകഥാ സമാഹാരവും , വൈകയുടെ കഥകൾ എന്ന മിനിക്കഥാ സമാഹാരവും , നക്ഷത്രഗീതകം എന്ന കവിതാ സമാഹാരവും വൈകയുടെ പ്രസിദ്ധീകരിച്ച കൃതികളാണ്.

Read More...

Achievements

+5 more
View All