Share this book with your friends

Kannundayal Pora Kaananm / കണ്ണുണ്ടായാൽ പോരാ കാണണം

Author Name: Karoor Soman | Format: Paperback | Genre : Literature & Fiction | Other Details

ലോക റെക്കോർഡ് ജേതാവായ (യു.ആർ.എഫ്) കാരൂർ സോമൻ (ചാരുംമൂടൻ) കേരളം, ഗൾഫ്, ലിമ വേൾഡ് ലൈബ്രറി മാധ്യമങ്ങളിൽ പ്രസിദ്ധികരിച്ചിട്ടുള്ള മനുഷ്യമനസ്സിനെ സ്വാധീനിക്കുന്ന ഗൗരവങ്ങളായ വിഷയങ്ങളാണ്  'കണ്ണുണ്ടായാൽ പോരാ കാണണം' എന്ന ലേഖന സമാഹാരത്തിലൂടെ വെളിപ്പെടുത്തുന്നത്.  മത രാഷ്ട്രീയ  സാഹിത്യ സാംസ്‌ക്കാരിക രംഗങ്ങളിൽ നടക്കുന്ന പൊരുത്തക്കേടുകളും കാലത്തിൻറെ കാലൊച്ചകളും അത്യന്തം വികാരവി ക്ഷോഭകരമായ വിധത്തിൽ പ്രതിപാദിക്കുന്നു. നമ്മുടെ സാമൂഹ്യ ജീവിതം അതിദയനീമായി കശാപ്പ് ചെയ്യുമ്പോൾ എഴുത്തുകാർ പദവികൾക്കും, പുരസ്‌കാരങ്ങൾക്കും വേണ്ടി മൗനികളാകുന്ന ഒരു കാലത്തു് പ്രൗഢവും  ദൃഢവുമായ വിധത്തിൽ ഇതിലെ ലേഖനങ്ങൾ ധാർമ്മിക തത്വങ്ങളുടെ ചിന്താശേഷി വർദ്ധിപ്പിക്കുക മാത്രമല്ല നമ്മുടെ ബൗദ്ധികക പടബോധത്തെ തുറന്നു കാട്ടുകയും ചെയ്യുന്നു. 

         . അങ്ങനെ ശത്രുക്കളുടെ എണ്ണവും വർദ്ധിച്ചു. ഒന്നും ഒളിച്ചുവെ ക്കാതെ, അമിതപ്രശംസ ഏറ്റുവാങ്ങാതെ നമ്മുടെ രാഷ്ട്രീയ-സാംസ്‌ക്കാരിക പൈതൃകബോധത്തിൻറെ ഇല്ലായ്മകൾ സമർഥമായി ഓരോ അദ്ധ്യായങ്ങളിലും ആവിഷ്‌കരിച്ചിരിക്കുന്നു. സാഹിത്യലോകത്തു് ഒറ്റയാനായി നിലകൊള്ളുന്ന കാരൂർ  തൻറെ  മുന്നിൽ നടക്കുന്ന  നീതിനിഷേധ-അഴിമതി-ജീർണ്ണതകളെ നാടകം, നോവൽ, കഥ, കവിത തുടങ്ങി എല്ലാം സർഗ്ഗ സൃഷ്ഠികളിലും പ്രതിഫലിപ്പിക്കാറുണ്ട്. ഇതെല്ലം കണ്ടിട്ടും ബധിരതയിൽ കഴിയുന്നവർക്കിടയിലേക്ക്  അരവാൾ വലിച്ചൂരി അട്ടഹസിക്കുന്ന, സൗമ്യ മധുരമായി എഴുതുന്ന ധിക്കാരിയായ ഒരെഴുത്തുകാരനെയാണ് 'കണ്ണു ണ്ടായാൽ പോരാ കാണണം'  എന്ന  ലേഖനങ്ങളിലൂടെ കണ്ടത്.  സമൂഹത്തിൽ ഉത്കണ്ഠയോട് ജീവിക്കുന്നവർക്ക് ഉണർവും ഊർജ്ജവും നൽകുന്ന ഹൃദയസ്പർശിയായ ഈ ലേഖന സമാഹാരം സ്‌നേഹപൂർവ്വം സമർപ്പിക്കുന്നു. 

ഓമന 

എഡിറ്റര്‍

Read More...
Paperback
Paperback 200

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

കാരൂർ സോമൻ

കാരൂർ സോമൻ

ലോകറെക്കോർഡ് ജേതാവായ (യു.ആർ.എഫ്), കാരൂർ സോമൻ മാവേലിക്കര താലൂക്കിൽ ചാരുംമൂട് സ്വദേശി യാണ്. ഒരു ദിവസം ഒരേസമയം ലോകത്താദ്യമായി ഏറ്റവും കൂടുതൽ പുസ്തകങ്ങൾ പ്രകാശനം ചെയ്തതിനുള്ള അംഗീകാരമായിട്ടാണ് ലോക റെക്കോർഡിൽ ഇടം പിടിച്ചത്. ഹൈസ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ മലയാള മനോരമ യുടെ 'ബാലരമ'യിൽ കവിതകൾ എഴുതി. ആകാശവാണി തിരുവനന്തപുരം, തൃശൂർ നിലയങ്ങൾ നാടകങ്ങൾ പ്രക്ഷേ പണം ചെയ്തു. മലയാള മനോരമയുടെ കേരളയുവസാഹിത്യ സഖ്യ അംഗം. പഠിച്ചുകൊണ്ടിരുന്ന വി. വി. എച്ച് സ്‌കൂൾ വാർഷികപരിപാടിയിൽ പോലീസിനെ വിമർശിച്ചു  'ഇരുളടഞ്ഞ താഴ്വര' എന്ന നാടകം  അവതരിപ്പിച്ചു് 'ബെസ്റ്റ് ആക്ടർ' സമ്മാനം നേടി. ആ നാടകം മാവേലിക്കര പോലീസിനെ പ്രകോപിപ്പിച്ചു. അവർ നക്സൽ ബന്ധം ആരോപിച്ചു. കേസെടുത്ത് അറസ്റ്റ് ചെയ്ത് മർദ്ദിച്ചു. പണ്ഡിത കവി കെ. കെ. പണിക്കർ ഇടപെട്ട് പോലീസിൽ നിന്ന് മോചിപ്പിച്ചു. പോലീസിന്റെ നോട്ടപുള്ളിയായിരിക്കെ ഒളിച്ചോടി ബിഹാറിലെ റാഞ്ചിയിൽ സഹോദരന്റെയടുക്കലെത്തി. റാഞ്ചി ഏയ്ഞ്ചൽ തീയേറ്ററിന് വേണ്ടി നാടകങ്ങളും ഗാനങ്ങളുമെഴുതി അവതരിപ്പിച്ചു. 

         ആദ്യജോലി റാഞ്ചി എക്സ്പ്രസ് ദിനപത്രത്തിൽ, പഠനം. കേരളം, റാഞ്ചി, ന്യൂഡൽഹി. ഉത്തരേന്ത്യയിലും ഗൾഫിലും ജോലി ചെയ്തു. ഇപ്പോൾ ലണ്ടനിൽ താമസം.

         നാലരപതിറ്റാണ്ടിനിടയിൽ നാടകം, സംഗീത നാടകം, നോവൽ, ബാലനോവൽ, ഇംഗ്ലീഷ് നോവൽ, കഥ, ചരിത്ര കഥ, കവിത, ലേഖനം, യാത്രാവിവരണം, ജീവചരിത്രം, ആത്മകഥ, ശാസ്ത്ര കായിക ടൂറിസം രംഗത്ത് അറുപത്തിയെട്ട് 66 കൃതികൾ. 1985-മുതൽ ഇറങ്ങിയ പുസ്തകങ്ങളുടെയെല്ലാം പേര് 'ക' യിലാണ് തുടങ്ങിയിരിക്കുന്നത്. ഇത് മലയാള സാഹിത്യ രംഗത്ത് ആദ്യവും അത്യപൂർവ്വമായ സംഭവമാണ്.മൂന്നു കഥകൾ ഷോർട്ട് ഫിലിം/ടെലിഫിലിം ആയി. 2022-ൽ അബു എന്ന കഥ അബു എന്ന പേരിൽ സിനിമയായി. ഇതിൽ രണ്ട് നോവൽ, ഒരു കഥ ഇംഗ്ലീഷിലേക്ക് പരിഭാഷ പ്പെടുത്തി. 2012-ൽ മാധ്യമം ദിനപത്രത്തിന് വേണ്ടി ലണ്ടൻ ഒളിമ്പിക്സ് റിപ്പോർട്ട് ചെയ്തു. 2005-ൽ ലണ്ടനിൽ നിന്ന് മലയാളത്തിലാദ്യമായി 'പ്രവാസി മലയാളം' മാസിക ആരംഭിച്ചു. ഷോർട്ട് ഫിലിമിലും നാടകങ്ങളിലും അഭിനയിച്ചു. വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് ആഫ്രിക്കയുടെ കലാസാംസ്‌ക്കാരിക വിഭാഗം ചെയർമാൻ, യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ബ്രിട്ടനിലെ യുക്മയുടെ കലാസാഹിത്യ വിഭാഗം കൺവീനർ, ജ്വാല മാഗസിൻ ചീഫ് എഡിറ്ററായും പ്രവർത്തിച്ചു. പല സ്വദേശ-വിദേശമാധ്യമങ്ങളുടെ പ്രതിനിധിയാണ്.

Read More...

Achievements