Share this book with your friends

Kattil Parakkunna Panthukal (Spain) (Yathravivaranam) / കാറ്റിൽ പറക്കുന്ന പന്തുകൾ (സ്പെയിൻ) (യാത്രാവിവരണം)

Author Name: Karoor Soman | Format: Paperback | Genre : Literature & Fiction | Other Details

ഒരു ചെറിയ വലിയ പുസ്തകം

സി. രാധാകൃഷ്ണൻ

               ചരിത്ര സുരഭിലവും ബഹുതലസ്പർശിയായ കഴിവുകൾ കൊണ്ട് ലോക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ളതുമായ ഒരു നാടിനെ വെറും തൊണ്ണൂറു  പേജുകളിൽ പരിചയപ്പെടുത്തുക എന്നത് വലിയ സാഹസം. പരക്കെ കാണാനും ചുരുക്കി പറയാനും കഴിയുന്ന ഒരാൾക്ക് മാത്രമേ ഇത് സാധിക്കു. സർഗ്ഗധനനായ കാരൂർ സോമൻ ഈ വെല്ലുവിളി വിജയകരമായി ഏറ്റെടുത്തിരി ക്കുന്നു.

         എല്ലാ അതിർത്തികളും മാഞ്ഞ് ലോകം മുഴുവൻ ഏകമായി ഉള്ളംകയ്യിലെ നെല്ലിക്ക പോലെ ഒന്നായി ചേർന്നുവരുന്ന ഈ കാലത്ത് ഇത്തരം പരിചയപ്പെടുത്തലുകൾക്ക് വളരെയേറെ സംഗത്യമുണ്ട്. ഈ ഒരു ധാരയിലേക്ക് സംഭാവന ചെയ്യേണ്ടത് സർഗ്ഗധനരായ എഴുത്തു കാരുടെ ചുമതലയാണ്.  ഒരു ഉൾവിളിയാൽ എന്നപോലെ അത് ഏറ്റെടുക്കുന്നവർ മനുഷ്യരുടെ ഭാവി ചരിത്രത്തെ നിർമ്മിക്കുന്നതിൽ പങ്കു വഹിക്കുന്നു. ഈ ഗ്രന്ഥകർത്താവിന് ആ കാര്യത്തിൽ തീർച്ചയായും അഭിമാനിക്കാം.

         കഥാകൃത്തായ ഇദ്ദേഹം ചരിത്രം പറയുന്നത് കഥ പോലെയാണ്. ചരിത്രത്തിന്റെയും ഭൂമി ശാസ്ത്രത്തിന്റെയും വിരസത തീർത്തും ഒഴിവാകുന്നു.

         കാണേണ്ടത് ഒന്നും കാണാതെ പോകുന്നില്ല എന്നതാണ് വളരെ പ്രത്യേകമായ കാര്യം. എല്ലാറ്റിനും  മുകളിൽ ഈ നാടിന്റെ ജീവചൈതന്യം അപ്പടി നമുക്ക് പകർന്നു കിട്ടുന്നു.

         പുസ്തകം വായിച്ചു തീരുമ്പോൾ എന്റെ മനസ്സിലുണ്ടായത് രണ്ട് വികാരമാണ്. ഒന്ന്, ലോക ജനതകളിൽ ഒരു വിഭാഗത്തെ കൂടി എനിക്ക് അല്പം മനസ്സിലായി എന്ന ചാരിതാർത്ഥ്യം. രണ്ട്, ആദ്യം കിട്ടുന്ന അവസരത്തിൽ സ്‌പെയിൻ കാണണം എന്ന മോഹം.

         

Read More...
Paperback
Paperback 185

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

കാരൂർ സോമൻ

ലോകറെക്കോർഡ് ജേതാവായ (യു.ആർ.എഫ്), കാരൂർ സോമൻ മാവേലിക്കര താലൂക്കിൽ ചാരുംമൂട് സ്വദേശി യാണ്. ഒരു ദിവസം ഒരേസമയം ലോകത്താദ്യമായി ഏറ്റവും കൂടുതൽ പുസ്തകങ്ങൾ പ്രകാശനം ചെയ്തതിനുള്ള അംഗീകാരമായിട്ടാണ് ലോക റെക്കോർഡിൽ ഇടം പിടിച്ചത്. ഹൈസ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ മലയാള മനോരമ യുടെ 'ബാലരമ'യിൽ കവിതകൾ എഴുതി. ആകാശവാണി തിരുവനന്തപുരം, തൃശൂർ നിലയങ്ങൾ നാടകങ്ങൾ പ്രക്ഷേ പണം ചെയ്തു. മലയാള മനോരമയുടെ കേരളയുവസാഹിത്യ സഖ്യ അംഗം. പഠിച്ചുകൊണ്ടിരുന്ന വി. വി. എച്ച് സ്‌കൂൾ വാർഷികപരിപാടിയിൽ പോലീസിനെ വിമർശിച്ചു്  'ഇരുളടഞ്ഞ താഴ്വര' എന്ന നാടകം  അവതരിപ്പിച്ചു് 'ബെസ്റ്റ് ആക്ടർ' സമ്മാനം നേടി. ആ നാടകം മാവേലിക്കര പോലീസിനെ പ്രകോപിപ്പിച്ചു. അവർ നക്‌സൽ ബന്ധം ആരോപിച്ചു. കേസെടുത്ത് അറസ്റ്റ് ചെയ്ത് മർദ്ദിച്ചു. പണ്ഡിത കവി കെ. കെ. പണിക്കർ ഇടപെട്ട് പോലീസിൽ നിന്ന് മോചിപ്പിച്ചു. പോലീസിൻറെ നോട്ടപുള്ളിയായിരിക്കെ ഒളിച്ചോടി ബിഹാറിലെ റാഞ്ചിയിൽ സഹോദരൻറെയടുക്കലെത്തി. റാഞ്ചി ഏയ്ഞ്ചൽ തീയേറ്ററിന് വേണ്ടി നാടകങ്ങളും ഗാനങ്ങളുമെഴുതി അവതരിപ്പിച്ചു.  ആദ്യജോലി റാഞ്ചി എക്‌സ്പ്രസ് ദിനപത്രത്തിൽ, പഠനം. കേരളം, റാഞ്ചി, ന്യൂഡൽഹി. ഉത്തരേന്ത്യയിലും ഗൾഫിലും ജോലി ചെയ്തു. ഇപ്പോൾ ലണ്ടനിൽ താമസം.

         നാലരപതിറ്റാണ്ടിനിടയിൽ നാടകം, സംഗീത നാടകം, നോവൽ, ബാലനോവൽ, ഇംഗ്ലീഷ് നോവൽ, കഥ, ചരിത്ര കഥ, കവിത, ലേഖനം, യാത്രാവിവരണം, ജീവചരിത്രം, ആത്മകഥ, ശാസ്ത്ര കായിക ടൂറിസം രംഗത്ത് അറുപത്തിയാറ് കൃതികൾ. 1985-മുതൽ ഇറങ്ങിയ പുസ്തകങ്ങളുടെയെല്ലാം പേര് 'ക' യിലാണ് തുടങ്ങിയിരിക്കുന്നത്. ഇത് മലയാള സാഹിത്യ രംഗത്ത് ആദ്യവും അത്യപൂർവ്വമായ സംഭവമാണ്.മൂന്നു കഥകൾ ഷോർട്ട് ഫിലിം/ടെലിഫിലിം ആയി. 2022-ൽ അബു എന്ന കഥ അബു എന്ന പേരിൽ സിനിമയായി. ഇതിൽ രണ്ട് നോവൽ, ഒരു കഥ ഇംഗ്ലീഷിലേക്ക് പരിഭാഷ പ്പെടുത്തി. 2012-ൽ മാധ്യമം ദിനപത്രത്തിന് വേണ്ടി ലണ്ടൻ ഒളിമ്പിക്‌സ് റിപ്പോർട്ട് ചെയ്തു. 2005-ൽ ലണ്ടനിൽ നിന്ന് മലയാളത്തിലാദ്യമായി 'പ്രവാസി മലയാളം' മാസിക ആരംഭിച്ചു. ഷോർട്ട് ഫിലിമിലും നാടകങ്ങളിലും അഭിനയിച്ചു. വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് ആഫ്രിക്കയുടെ കലാസാംസ്‌ക്കാരിക വിഭാഗം ചെയർമാൻ, യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ബ്രിട്ടനിലെ യുക്മയുടെ കലാസാഹിത്യ വിഭാഗം കൺവീനർ, ജ്വാല മാഗസിൻ ചീഫ് എഡിറ്ററായും പ്രവർത്തിച്ചു. പല സ്വദേശി വിദേശമാധ്യമങ്ങളുടെ പ്രതിനിധി യാണ്.

         ലിമ വേൾഡ് ലൈബ്രറി സാഹിത്യ ഓൺലൈൻ. കാരൂർ പബ്ലിക്കേഷൻസ്, ആമസോൺ വഴി വിതരണം ചെയ്യുന്ന കെ.പി. ഈ പേപ്പർ പബ്ലിക്കേഷൻസിൻറെ ചീഫ് എഡിറ്റർ ആണ്. അൻപത്തിരണ്ട് രാജ്യങ്ങൾ സന്ദർശിച്ചു. ആമസോൺ ഇൻറർനാഷണൽ എഴുത്തുകാരൻ എന്ന ബഹുമതിയടക്കം ഇരുപതോളം പുരസ്‌ക്കാരങ്ങൾ ലഭിച്ചു.

മാതാപിതാക്കൾ : കാരൂർ ശാമുവേൽ, റയിച്ചൽ ശാമുവേൽ

ഭാര്യ : ഓമന തീയാട്ട്കുന്നേൽ, 

മക്കൾ : രാജീവ്, സിമ്മി, സിബിൻ. 

Read More...

Achievements