കോവിഡു കാലത്ത് വീടിനുള്ളിൽ അടഞ്ഞിരുന്ന് മുരടിച്ചു പോയ മനസ്സിൽ ഉരുത്തിരിഞ്ഞ രചനകളിൽ ചെറുതും വലുതുമായ മുപ്പതു കഥകളുടെ ഒരു സമാഹാരം. പേരു തന്നെ അങ്ങനെയൊരു മനസ്സിന്റെ വിങ്ങലുകൾ പുറം ലോകത്തെ മനസ്സിലാക്കുന്നു. 'മനസ്സു പാഞ്ഞ വഴിയിലൂടെ' ഒരു എഴുത്തുകാരന്റെ മനസ്സു കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ ആണ്. എങ്ങോട്ടു വേണമെങ്കിലും പായും, ചുറ്റിത്തിരിയും. ചിലപ്പോൾ ഒരു കഥാതന്തു ഉൾക്കൊണ്ടാകും തുടക്കം. തൂലിക ചലിച്ചു തുടങ്ങുമ്പോൾ അതു ചിലയിടങ്ങളിൽ കഥാബീജത്തിൽ നിന്നു വ്യതിചലിച്ച്