Share this book with your friends

Mizhi Deepam / മിഴി ദീപം കവിതാസമാഹാരം

Author Name: N N R Kumar Kaitharam | Format: Paperback | Genre : Poetry | Other Details

നാടക രംഗത്ത് ശ്രദ്ധേയനായ ശ്രീ എൻ .എൻ .ആർ . കുമാർ  രചിച്ച മിഴി ദീപം എന്ന കവിത സമാഹാരം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നു എന്നറിയുന്നതിൽ അതീവ സന്തോഷം ഒരു സമൂഹത്തെ ചിതലരിക്കാതെ  സംരക്ഷിക്കുന്നതിൽ കവിത ഉൾപ്പെടെയുള്ള സാഹിത്യ രചനകൾക്കുള്ള സ്വാധീനം എത്ര വലുതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? മുതലാളിത്വത്തിന്റെ ആർത്തി  മാനവികതയെ നിരന്തരം വേട്ടയാടി കൊണ്ടിരിക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വർഗീയതയും ഫണം വിടർത്തിയാടുന്ന ഈ കെട്ട കാലത്ത് എൻ.എൻ.ആർ. കുമാറിന്റെ മിഴിദീപം വായനക്കാരുടെ ചിന്തകളെ ജ്വലിപ്പിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു ആശംസിക്കുന്നു. കാവ്യരംഗത്തെ മഹാപ്രതിഭകൾ വെട്ടിത്തെളിച്ച കാവ്യപാതയിലെ സൂര്യതേജസാ കാൻ എൻ.എൻ.ആർ. കുമാറിനും അദ്ദേഹത്തിൻറെ കവിതകൾക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു അഭിവാദ്യം ചെയ്യുന്നു സ്നേഹാദരങ്ങളോടെ,

               സേവ്യർ പുൽപ്പാട്ട്

Read More...
Paperback
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

എൻ.എൻ.ആർ.കുമാർ കൈതാരം

എൻ .എൻ .ആർ . കുമാർ 1961 ഒക്ടോബർ മാസം 21 എറണാകുളം ജില്ലയിൽ നോർത്ത് പറവൂരിൽ കൈതാരം എന്ന സ്ഥലത്ത് എൻ.എ. നാരായണൻ , പി.കെ. പങ്കജം എന്നിവരുടെ നാലു മക്കളിൽ ഇളയ മകനായി ജനനം, അച്ഛൻ പട്ടാളക്കാരനായിരുന്നു അമ്മ മുൻ പഞ്ചായത്ത് മെമ്പർ , കേരളത്തിലും ബോംബെയിലുമായി ജീവിതം നയിച്ചു മുംബൈയിൽ 96 ആദ്യ കാലഘട്ടം വരെ സ്ഥിരതാമസമായിരുന്നു 96 പകുതി മുതൽ കേരളത്തിൽ സ്ഥിരതാമസമായി അഭിനയ കലയ്ക്കൊപ്പം ചെറുകഥകൾ കവിതകൾ എഴുതിത്തുടങ്ങി ഏഴാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ കഥകളും കവിതകളും എഴുതാൻ തുടങ്ങിയതാണ്, നന്ത്യാട്ടു കുന്നം കലാവേദി ഗ്രന്ഥശാല വായനശാലയുടെ കയ്യെഴുത്ത് മാസികയിൽ എഴുതുമായിരുന്നു ആ കാലഘട്ടങ്ങളിൽ അന്ന് അതിനാണ് പ്രാധാന്യമുണ്ടായിരുന്നത്. ഐ. ടി.സി.യിൽ പഠിക്കുന്ന കാലത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട് അംഗൻവാടി ടീച്ചർ ആയിരുന്ന പി.കെ. തങ്കമണി ടീച്ചർ ഞാൻ എഴുതി കൊടുക്കുന്ന കഥകളും കവിതകളും വായിച്ചു തെറ്റുകൾ തിരുത്തുമായിരുന്നു ഒരുപാട് സഹായങ്ങൾ ചെയ്തിട്ടുണ്ട്. കാക്കനാട് ഇൻഫോപാർക്കിൽ ജോലി നോക്കിയിരുന്നു നല്ല ബന്ധങ്ങൾ സ്ഥാപിക്കാനും സുഹൃത്ത്ക്കളെ നേടാനും സാധിച്ചു. കൈതാരം നന്ത്യാ ട്ടുകുന്നം കലാകാരന്മാരുടെ കേന്ദ്രമാണ്. പ്രൊഫഷണൽ നാടകം,ഷോർട്ട് ഫിലിം ആർട്ടിസ്റ്റ്, സിനിമ, ഭക്തിഗാനം, അതോടൊപ്പം തന്നെ നന്മ കലാകാര സംഘടനയുടെ എറണാകുളം ജില്ലാ സെക്രട്ടറി,12 വർഷമായി നന്മ കലാകാര സംഘടനയിൽ പ്രവർത്തിക്കുന്നു അതോടൊപ്പം തന്നെ വിവിധ മേഖലകളിൽ സജീവമാണ് , ഇന്നും പ്രൊഫഷണൽ നാടകം അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു , ഭാര്യയും ,രണ്ട് മക്കളും , അമ്മയും അടങ്ങുന്നതാണ് കുടുംബം, മക്കൾ വിവാഹിതർ രണ്ട് സഹോദരിമാരും ഒരു സഹോദരനും എനിക്കുണ്ട്

Read More...

Achievements

+9 more
View All