Share this book with your friends

Nombarappoovukal / നൊമ്പരപ്പൂവുകൾ

Author Name: Sivapriya Ratheesh | Format: Paperback | Genre : Letters & Essays | Other Details

ഹൃദയത്തിൽ നിന്നുതിരുന്ന വാക്കുകളാണ് ഹൃദയസ്പർശിയാവുന്നത്. ഇവിടെയിതാ ഒരു യുവ കഥാകാരി ഹൃദയം കൊണ്ടെഴുതിയ കഥകൾ വായനക്കാരുടെ മനം കവരാനൊരുങ്ങുന്നു. അനുഭവസമ്പത്തും ഭാവനാവൈവിധ്യവും നിറഞ്ഞ കഥകളിലൂടെയുള്ള ഒരു മനോഹര യാത്രയാണ് ശ്രീമതി ശിവപ്രിയ രതീഷിന്റെ 'നൊമ്പരപ്പൂവുകൾ' എന്ന കഥാസമാഹാരം. പെണ്മനസ്സിന്റെ വിഹ്വലതകളെ, വികാരവിചാരങ്ങളെ ഒരു പെണ്ണിനല്ലാതെ മാറ്റാർക്കാണ് ഇത്രയുമാഴത്തിൽ രേഖപ്പെടുത്താൻ കഴിയുക?! നാം നമുക്ക് ചുറ്റും കണ്ടും കേട്ടും പഴകിയ പെൺകഥകളെ പുതുമയുള്ള ഒരു ക്യാൻവാസിൽ വരച്ചിടുകയാണ് കഥാകാരി ഇവിടെ.

Read More...
Paperback

Delivery

Item is available at

Enter pincode for exact delivery dates

Also Available On

ശിവപ്രിയ രതീഷ്

പത്തനംതിട്ട ജില്ലയിലെ ചാത്തങ്കേരി എന്ന പ്രകൃതി രമണിയമായ കൊച്ചു ഗ്രാമത്തിൽ 1986 നവംമ്പർ 19 തിന് രാമചന്ദ്രന്റെയും തങ്കമണിയുടെയും മകളായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം നിരവധി സെയ്ൽസ് മേഘലയിൽ ജോലി ചെയ്തിട്ടുണ്ട്. തുടർന്ന് ഗ്യാലക്സി ഫേബ്രിക്ക് ഡിസൈനിൽ കട്ടിങ്ങ് സ്റ്റാഫ് ആയി വർക്ക് ചെയ്യുന്നു. ഓൾ കേരള ടെയ്ലറിങ്ങ് അസോസിയേഷന്റെ യൂണിറ്റ് സെക്രെട്ടറിയായും പൊതുപ്രവർത്തകയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ചെറുപ്പത്തിൽ ചിത്രരചനകളോട് ആയിരുന്നു ഏറെ താൽപര്യം. ഓൺലൈൻ മാധ്യമങ്ങളുടെ വരവോടെയാണ് എഴുത്തിലും വായനയിലും സജീവമാകാൻ കഴിഞ്ഞു. മഞ്ജരി ബുക്ക്സിന്റെ അക്ഷരച്ചിറക് തുന്നുന്നവർ, മാജിക്ക് വേർഡ്സിലും, കൊച്ചിൽ സാഹിത്യ അക്കാദമിയുടെ കഥാ, കവിത സമാഹാരങ്ങളിലും . മറ്റ് നിരവധി കവിതാ സമാഹാരങ്ങളിലും , ഓൺലൈൻ കവിതാ മാഗസിനിലും അച്ചടി മാഗസിനിലും കവിതകൾ, കഥകൾ പ്രസദ്ധീകരിച്ചിട്ടുണ്ട് . മലയാള സാഹിത്യ പ്രഭ പുരസ്കാരത്തിൽ നിന്നും ഫെലോഷിപ്പ്, മഞ്ജരി ബുക്ക്സ് മാജിക്ക് വേർഡ് ഫെലോഷിപ്പ്, വൈലോപ്പള്ളി മാമ്പഴം പുരസ്കാരത്തിൽ നിന്നും ഫെലോഷിപ്പ് കിട്ടിയിട്ടുണ്ട്. ഷോട്ട് ഫിലിമിനു വേണ്ടിയും , സിനിമയ്ക്കു വേണ്ടിയും , ആൽബം സോങ്ങിനു വേണ്ടിയും ഗാനങ്ങൾ എഴുതിയിട്ടുണ്ട് കഥകൾ, കവിതകൾ, നാടൻപ്പാട്ട് , ലെളിതഗാനം, ഗാനം, ആസ്വാദനക്കുറുപ്പ്, സ്ക്രിപ്റ്റ് എന്നിവ എഴുതാറുണ്ട്. വിവിധ ഓൺലൈൻ സാഹിത്യ സൗഹൃദ കൂട്ടായ്മ നടത്തിയ കവിത , കഥാ രചന മത്സരങ്ങളിൽ സമ്മാനം നേടിയിട്ടുണ്ട്. കൊച്ചിൻ സാഹിത്യ അക്കാദമി സംഘടനയുടെ കമ്മറ്റി അംഗമായും , കൊച്ചിൻ സാഹിത്യ അക്കാദമിയുടെ പത്തനംതിട്ട എക്സിക്യൂട്ടീവ് മെംബർ ആയും പ്രവർത്തിക്കുന്നു.


ഭർത്താവ്: രതീഷ് KS

Read More...

Achievements

+9 more
View All