Share this book with your friends

Ormakalude Thaarattu / ഓർമ്മകളുടെ താരാട്ട്

Author Name: Prasobha A.C | Format: Paperback | Genre : Poetry | Other Details

ചെറുതും,വലുതുമായ ലളിതമായ വരികളുള്ള കവിതകളാണ് ഈ സമാഹാരത്തിലുള്ളത്.മനസ്സിലെ ഓർമ്മകളുടെ ചിത്രങ്ങൾ കൊണ്ട് ചാലിച്ചെഴുതിയ കവിതകൾ എന്നിലൂടെയുള്ള ഒരു സഞ്ചാരമാണ്.തൂലിക തൊട്ട് തലോടി പിറന്നു വീണ കവിതളിൽ എന്റെ ബാല്യവും, ഓർമ്മകളും ദർശിക്കാനാവും.

Read More...
Paperback
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

പ്രശോഭ എ.സി

1989 ഫെബ്രുവരി 19 ന് എറണാകുളം ജില്ലയിലെ കങ്ങരപ്പടിയിൽ ചരുവിള പുത്തൻ വീട്ടിൽ കുഞ്ഞുപിള്ള ആചാരി മകൻ  സി.കെ. ചന്ദ്രന്റെയും (രവീന്ദ്രൻ ആചാരി) അപ്പക്കുടത്ത് വീട്ടിൽ കുഞ്ഞുപെണ്ണ് ചന്ദ്രന്റെയും ഇളയ മകളായി ജനനം. ജി.എൽ.പി.എസ് തൃക്കാക്കര, ജി.വി.എച്ച്.എസ്.എസ് തൃക്കാക്കര എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മഹാത്മഗാന്ധി യൂണിവേഴ്സിറ്റിയിൽ ബി.കോം, ആൽബേർട്ട് ഇൻസ്റ്റിറ്റ്യൂഷനിൽ നിന്ന് ഡി.സി.എ ,തുടർന്ന് പി.ജി.ഡി.സി.എ എന്നിവയും,നിലവിൽ ബി. സ്മാർട്ട് അബാക്കസ് ടീച്ചേർസ് ട്രെയിനിങ് കോഴ്സ് ചെയ്യുന്നു.2016 മുതൽ 2019 വരെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തു.മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ കളമശ്ശേരി മേഖല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും, നന്മ സർഗ്ഗ വനിത എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും,നന്മ സർഗ്ഗ വനിത സംസ്ഥാന കമ്മിറ്റി അംഗമായും പ്രവർത്തിച്ചു വരുന്നു.കൂടാതെ കൊച്ചിൻ സാഹിത്യ അക്കാദമിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ്.ഭർത്താവ്: സരീഷ്  എം.ടി, മകൻ: രാഹുൽ കൃഷ്ണ എം.എസ്. പ്രശാന്ത് എ.സി, രശ്മി മോൾ എ.സി എന്നിവർ സഹോദരങ്ങളാണ്.
             വിലാസം :
         അപ്പക്കുടത്ത് വീട്
              വടകോട്. P.O
              കങ്ങരപ്പടി
              Pin :  682021.

Read More...

Achievements

+9 more
View All