Share this book with your friends

Pakshipathalam / പക്ഷിപാതാളം സിസിലി ജോർജ്

Author Name: Sicily George | Format: Paperback | Genre : Literature & Fiction | Other Details

ഈ നോവലിലെ നന്ദിനി,ഗ്രാമീണന്താരീക്ഷത്തിൽ ജനിച്ചുവളർന്ന അനേകം കഴിവുറ്റ പെൺകുട്ടികളുടെ പ്രതിനിധിയാണ്. വളരാനും, വളർന്നു പന്തലിക്കാൻ കഴിയാതെ അകാലത്തിൽ കൂമ്പടഞ്ഞു പോകുന്ന പ്രതിഭാധനരായ സാധാരണക്കാരികളുടെആരും അറിയാതെ പോകുന്ന വിതുമ്പലുകൾജോൺസണെപോലൊരു സഹായിഉണ്ടായിരുന്നെങ്കിൽ ഉയരങ്ങൾഎത്തിപ്പിടിക്കാനവർക്ക്‌സാധിക്കുമായിരുന്നേനെ. പക്ഷേ...

ഇവിടെ ജോൺസൺ എന്റെതന്നെ മോഹമായിരുന്നു. വിരൽതുമ്പിൽ പിടിച്ച് വഴിനടത്താൻ അത്തരമൊരു കൂട്ടുഉണ്ടായിരുന്നെങ്കിലെന്ന മോഹം. ഇന്ന് വാർദ്ധക്യത്തിൽ ഇതൊരു നഷ്ടബോധമാണ്. സാഹചര്യങ്ങളുടെ മുള്ളുവേലിക്കകത്ത് ഞെരിഞ്ഞമർന്ന അനേകം സ്ത്രീകൾ ഈ നോവൽ വായിക്കുമ്പോൾ ജോൺസണെലഭിക്കാത്തതിൽ ഖേദിക്കും - ഒരു നല്ല നായകൻ!വിരൽത്തുമ്പിൽ കോർത്തുപിടിച്ച്ഇണയെ  ഉയർത്തുവാൻ സന്മനസ്സുള്ളധിഷ്ണശാലിനഷ്ട ബാല്യ കൗമാര യൗവ്വന ങ്ങളിൽ,ആഗ്രഹിച്ച ധീര യുവാവ്! ഇന്ന് വീർപ്പുമുട്ടലുകൾ പൊട്ടിച്ചെറിഞ്ഞ് സ്വതന്ത്ര യാവാൻ മോഹിക്കുന്ന അനേകംപെൺകുട്ടികളുണ്ട്.  സമൂഹത്തിന്റെചട്ടക്കൂടുകൾ ലംഘിക്കാനും പറന്നുയരാനും പറ്റാതെ നിലം പൊത്തുന്ന ഇയ്യാംപാറ്റകൾ! അവിടെയാണ് ഒരു നല്ല മനുഷ്യന്റെ വലുപ്പം നാമറിയുന്നത്. നിസ്വാർത്ഥ സ്‌നേഹത്തിലൂടെ ഇണയെ വളർത്തുന്ന കരുത്തുള്ള യുവാവ്.നമുക്ക് കാത്തിരിക്കാം. നന്മയുള്ള മനസ്സുകളെ

Read More...
Paperback
Paperback 650

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

സിസിലി ജോർജ്

1943 മാർച്ച് 23 ന് തൃശൂർ ജില്ലയിൽ പുന്നയൂർക്കുളം ഗ്രാമത്തിൽ ജനനം. മാതാപിതാക്കൾ പാലയൂര് ചക്രമാക്കൽ തോമസ്, കത്രീന ടീച്ചർ. സ്‌കൂൾ പഠനകാലം മുതൽ എഴുത്തു്, ചിത്രരചന, തയ്യൽ, നൃത്തം, നാടക അഭിനയം, സംവിധാനം തുടങ്ങിയ രംഗങ്ങളിൽ പ്രവർത്തിക്കുന്നു. 

ഇംഗ്ലണ്ട്,  ലണ്ടനിൽ താമസം. ആനുകാലിക പ്രസിദ്ധികരണങ്ങളിലും ആഗോള സാഹിത്യ ഓൺലൈനായ ലിമ വേൾഡ് ലൈബ്രറിയിലും എഴുതുന്നു. അതിലെ എഡിറ്റോറിയൽ ഭാരവാഹികൂടിയാണ്.  ലണ്ടൻ മലയാളി കൗൺസിലിനൊപ്പം  

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ  പങ്കാളിയാകാറുണ്ട്.  ഇതിനകം നോവൽ കഥകളടക്കം അഞ്ചു് കൃതികൾ പ്രസിദ്ധികരിച്ചു. ആദ്യ നോവൽ 'പക്ഷിപാതാളം', ആദ്യ കഥകൾ 'വേനൽ മഴ'. 

ഭർത്താവ് പരേതനായ ശ്രീ.ജോർജ് കുറ്റിക്കാട്. മക്കൾ - ജിൽമെറ്റ് ആന്റണി (യൂ.കെ), ജൂലിയറ്റ് മാത്യൂസ് (യൂ.എസ്എ),  ജെറീഷ് ജോർജ് (കാനഡ). ചെറുമക്കൾ : ആഞ്ജല ആന്റണി (യൂ.കെ), ഗാർഗി മാത്യൂസ് (യൂ. എസ്.എ), ആൻജെനി ജെറീഷ്, അനേയ ജെറീഷ് (കാനഡ).  

Read More...

Achievements

+4 more
View All