You cannot edit this Postr after publishing. Are you sure you want to Publish?
Experience reading like never before
Sign in to continue reading.
Discover and read thousands of books from independent authors across India
Visit the bookstore"It was a wonderful experience interacting with you and appreciate the way you have planned and executed the whole publication process within the agreed timelines.”
Subrat SaurabhAuthor of Kuch Woh Palഈ വർഷം നിങ്ങൾ ഒരേയൊരു ബുക്ക് മാത്രം വായിക്കുമെന്ന് കരുതുക, നീണ്ട 50 കൊല്ലത്തെ ഓർമകളിൽ പരന്നുകിടക്കുന്ന "പ്രഫുല്ലം പ്രസൂനം" എന്ന ഈ പുസ്തകം വായിക്കുക. സ്വച്ഛവും ഏകാന്തവുമായ ഒരു സായാഹ്നത്തിൽ നിങ്ങളിൽ തന്നെ അലിഞ്ഞുചേരുവാനുള്ള ഒരു വായനയാവും ഇത്. വളർത്തുനായ്ക്കൾ, പാമ്പുകൾ, സ്വപ്നങ്ങൾ, 35 കൊല്ലം മുന്പത്തേയും ശേഷമുള്ളതുമായ കല്യാണങ്ങളും മറ്റു ചടങ്ങുകളും, പ്രിയപ്പെട്ടവരുടെ വിയോഗങ്ങൾ, ചിന്തകളും കാഴ്ചകളും കൂടിക്കലർന്ന സംഭവങ്ങൾ, രഹസ്യങ്ങളെപ്പറ്റിയുള്ളതും പോസിറ്റീവ് ചിന്തയെക്കുറിച്ചുമുള്ള കഥകൾ, പ്രണയ കഥ എന്നിവയൊക്കെക്കൊണ്ട് സമ്പുഷ്ടമാണീ പുസ്തകം.
പുഷ്പലത. പി. കെ.
എഴുത്തുകാരി പുഷ്പലത പി കെ കേരളത്തിൽ ജനിച്ചുവളർന്ന ഒരു അധ്യാപക കുടുംബത്തിലെ പിന്മുറക്കാരിയാണ്. വളരെ ആഴത്തിലും തെളിഞ്ഞതുമാണ് അവരുടെ ഓർമ്മകൾ. ഒരു ടി ജി ടി ഗണിതാധ്യാപികയായി മൂന്നര പതിറ്റാണ്ടു സേവനമനുഷ്ഠിച്ച അവർ പതിനായിരക്കണക്കിന് വിദ്യാർത്ഥികളെ വെളിച്ചത്തിലേക്ക് നയിക്കാൻ സഹായിച്ചിട്ടുണ്ട്.
പോസിറ്റീവ് തിങ്കിങ്, മണി മാനേജ്മെന്റ് എന്നിവയെപ്പറ്റി ക്ലാസുകൾ തയ്യാറാക്കുന്ന ഇവർ “7 Days of Self Talk and Affirmations” എന്നൊരു പുസ്തകവും എഴുതിയിട്ടുണ്ട്. സ്വപ്നങ്ങൾ, ലക്ഷ്യങ്ങൾ അവയുടെ പൂർത്തീകരണം, സെൽഫ് ലവ് ആത്മ ഭാഷണം എന്നിവയുടെ പ്രാധാന്യത്തെപ്പറ്റി എഴുതിയിട്ടുള്ള ഈ പുസ്തകത്തിന്റെ ആമസോൺ കിന്റൽ വേർഷൻ ലോകമൊട്ടാകെ ലഭ്യമാണ്.
എഴുത്തിനു പുറമെ യാത്രചെയ്യുന്നതിലും വായനയിലും പാചകത്തിലും എല്ലാ ചെറിയ കാര്യങ്ങളിലും സൗന്ദര്യം കണ്ടെത്തുന്നതിലും അവർ ശ്രദ്ധ ചെലുത്താറുണ്ട്. ഇത് അവരുടെ ആദ്യത്തെ കൃതിയും 'ബ്ലോസമിംഗ് ടു എ ഫ്ലവർ' എന്ന പുസ്തകത്തിൻറെ മലയാളംതർജ്ജമയും, അനേകം തലമുറകളിലേക്ക് പാരമ്പര്യം പകർന്നു നൽകുന്നതുമായ ഒന്നാണ്. സ്വന്തം സ്വത്വത്തെ അംഗീകരിച്ചുകൊണ്ട്, പോസിറ്റീവ് ചിന്തയും, നമ്മളായിരിക്കുന്ന അവസ്ഥയിലെ ആനന്ദവും അനുഭവിക്കാൻ കഥാകാരി ഈ കൃതിയിലൂടെ നമ്മെ പഠിപ്പിക്കുന്നു.
pkplatha.9@gmail.com എന്ന വിലാസത്തിൽ നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ് .
The items in your Cart will be deleted, click ok to proceed.