You cannot edit this Postr after publishing. Are you sure you want to Publish?
Experience reading like never before
Sign in to continue reading.
Discover and read thousands of books from independent authors across India
Visit the bookstore"It was a wonderful experience interacting with you and appreciate the way you have planned and executed the whole publication process within the agreed timelines.”
Subrat SaurabhAuthor of Kuch Woh Palജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും മങ്ങാതെ നില്ക്കുന്ന ഔത്സുക്യമാണ് കഥ പറയലും കേൾക്കലും. കുഞ്ഞുന്നാളിലെ കൗതുകം യൗവ്വനത്തിലും രുചിച്ചുകൊണ്ടുള്ള പ്രയാണ മായിരിക്കണം കഥകൾക്കു പോലും. കഥപോലെ അവതരിപ്പി ക്കുമ്പോൾ അത് ആസ്വദിക്കുന്നവർ ഏറെയാണ്. നേരം പോക്കിന് സൊള്ളിക്കൊണ്ടിരിക്കുമ്പോൾ പോലും കഥക്കൂട്ടു കൊറിക്കാനുണ്ടെങ്കിൽ എന്തു രസമാണ്. സാഹിത്യത്തിലെ ഹരിതശോഭ നിലനിറുത്തുന്നത് എന്നും കഥകളാണ്.
ശ്രീ. ജോയ് നെടിയാലിമോളേൽ എഴുതിയ ചെറുകഥകളുടെ സമാഹാരമാണ് ഈ പുസ്തകം. അവകാശ വാദങ്ങൾ ഒന്നും തന്നെ പ്രകടിപ്പിക്കാതെ വായനക്കാർക്കു മുന്നിൽ മനസ് തുറക്കുന്ന കഥാകൃത്ത്. സമകാലിക ജീവിതത്തിന്റെ മിടിപ്പായി മാറുന്ന കഥൾ ധാരാളമായുണ്ട് ഈ സമാഹാരത്തിൽ. മദ്യപാനം, സ്തീധനം, ദാരിദ്ര്യം എന്നീ കിനാവള്ളികൾ കുരുക്കിട്ട് ശ്വാസം മുട്ടിക്കുന്ന ജീവിതങ്ങൾ അനവധി. വിദ്യാഭ്യാസത്തിനോ നല്ല പെരുമാറ്റത്തിനോ മാറ്റില്ലാത്ത വിവാഹ കമ്പോളവും ലഹരിയുടെ മദം തേടി കുടുംബത്തിലുള്ളവരെ മുഴുവൻ ബലികൊടുക്കുന്ന സാത്താന്മാരും കഥാ പാത്രങ്ങളല്ല നമുക്കറിയാവുന്ന നമുക്കു മുന്നിലൂടെ കടന്നു പോകുന്നവർ തന്നെ!.
ജീവിതത്തിന്റെ അടിത്തറയും പരിപൂർണ്ണതയുമാക്കുന്ന ഈ ലോകത്ത് മനുഷ്യൻ പലപ്പോഴും പേക്കോലമായി മാറുന്ന ഇതൊരു വിശദമായ പഠനമല്ല. മറിച്ച് മനസ് തൊട്ടറിഞ്ഞ ചിലതൊക്കെ ചൂണ്ടിക്കാട്ടുന്നു എന്നുമാത്രം. വായനയുടെ ലോകത്ത് ബഹളം വെയ്ക്കുന്ന എഴുത്തുകാരിൽ നിന്നും വ്യത്യസ്തനാണ് ശ്രീ.ജോയ് നെടിയാലിമോളേൽ. സ്വന്തം കഥാപാത്രങ്ങളുടെ അന്തർമുഖത്വം സ്വയം എടുത്തണിയുന്നുവോ എഴുത്തുകാരൻ. എന്തോ?. സ്വച്ഛമായൊഴുകുന്ന നീർച്ചോല പോലെ കയ്യെത്താവുന്നതെല്ലാം തൊട്ടു നനച്ച് ഒഴുകുകയാണ്. ഫലത്തിനായി കൈ നീട്ടാതെ കാലം സാക്ഷാത്കരിക്കുമെന്ന ചിന്തയോടെ അക്ഷര മുറ്റത്തെ ഈ ഏകൻ കൂടുതൽ തെളിമയോടെ ഇനിയും വരും നമുക്കരികിലേക്ക് കുറെക്കൂടി ജീവിതാനുഭവങ്ങൾ പങ്കുവെയ്ക്കാൻ.
ഡോ.പി.സരസ്വതി
ജോയ് നെടിയാലിമോളേൽ
ശ്രീമതി ഏലിയാമ്മയുടെയും ശ്രീ.ഇട്ടൻ തോമസ്സിന്റെയും മകനായി 1960 ൽ ജനനം.
ഇന്ത്യൻ ആർമിയിൽ (ആർമഡു കോറിൽ) ദഫെദാർ (ഹവീൽദാർ) ക്ളാർക്കായി പതിനഞ്ചു വർഷം (എട്ടു വർഷം അഡ്മിനിസ്ട്രേഷനിലും ഏഴു വർഷം അക്കൗണ്ട്സിലും) സേവനം ചെയ്തു. 1995 ൽ ആർമിയിൽ നിന്നും സ്വയം വിരമിച്ചു. തുടർന്ന് ഒരു സ്വകാര്യ കമ്പനിയിൽ സീനിയർ മാനേജരായി ഇരുപതു വർഷം ജോലിചെയ്ത് 2015 ൽ വിരമിച്ചു.
വായന, എഴുത്ത്, ചിത്രരചന എന്നിവ ഹോബികൾ.
ഭാര്യ : വത്സല.
മക്കൾ : ദർശന , ദിവ്യ
താമസം മഹാരാഷ്ട്രയിൽ അഹമ്മദ്നഗറിലാണ്.
വിലാസം :- Joy.N.I,
Plot No 34, Yashwant Nagar,
Nagar-Solapur Road,
Darewadi, Ahmednagar, PIN-414002, Maharashtra.
മൊബയിൽ : 9423463971 / 9028265759
ഇമെയിൽ joy_nediyalimolel@yahoo.co.in or joynediyalimolel@gmail.com
മറ്റു കൃതികൾ :-
1 ശിവംഗി - ചെറുകഥാ സമാഹാരം.
2. ഒരു പട്ടാളക്കാരന്റെ ആത്മഗതങ്ങൾ - നോവൽ.
3. പലായനം - നോവൽ
4. തായ്വേരുകൾ - ചെറുകഥാ സമാഹാരം.
5. ഫാക്ടറി - നോവൽ
The items in your Cart will be deleted, click ok to proceed.