You cannot edit this Postr after publishing. Are you sure you want to Publish?
Experience reading like never before
Sign in to continue reading.
Discover and read thousands of books from independent authors across India
Visit the bookstore"It was a wonderful experience interacting with you and appreciate the way you have planned and executed the whole publication process within the agreed timelines.”
Subrat SaurabhAuthor of Kuch Woh Palരണ്ടെണ്ണം വിട്ടാലും കായികഭണ്ഡാരത്തിൽ കൈയിടില്ലെന്നു ശഠിക്കുന്ന, സ്‌പോർട്‌സ് ഇഷ്ടക്കാർക്കു വേണ്ടി കണ്ഠാഭരണങ്ങൾ ത്യജിക്കുന്ന ഒളിംപിക്‌സ് അസോസിയേഷൻ ഭാരവാഹികളായ അച്ചായൻമാരുടെ ചുണയുണ്ട്.
സ്ഥിരം മോഷ്ടാവെന്ന് ആരോപണമുള്ളപ്പോഴും, ലേഖകന്റെ ഒന്നും തൊടാതെ പോയ ആ ഫുട്‌ബോൾ താരത്തിന്റെ അദ്ഭുതപ്പെടുത്തലുണ്ട്.
അടുത്ത കായികമേളയിൽ കുടുതൽ മെഡൽ നേടാമെന്നുറപ്പിച്ച്, ഉത്തേജകപ്പരിശോധനയുടെ കുരുക്കു വീണ സാൽവയുടെ കണ്ണീരുണ്ട്.
അർഹതയുണ്ടായിട്ടും അവസരം നിഷേധിക്കപ്പെട്ടപ്പോഴും സ്‌നേഹപൂർവം കാപ്പികൊടുത്തയച്ച അപ്‌സരയെപ്പോലുള്ളവർ പകരുന്ന മധുരമുണ്ട്.
അതൊക്കെ ശരിതന്നെ.
പക്ഷേ,
ഇതിനൊരു കുറിപ്പെഴുതാൻ, കഥമാത്രം എഴുതി ശീലിച്ച ഒരാൾക്ക് എന്തു യോഗ്യത എന്ന് ഞാൻ ലേഖകനോടു ചോദിക്കാതിരുന്നില്ല.
വർഷങ്ങൾക്കു മുൻപ് മലയാളമനോരമയിൽ ഞാനൊരു ട്രെയിനി ജേണലിസ്റ്റായി ചേരുമ്പോൾ, അവിടത്തെ മുതിർന്ന സ്‌പോർട്‌സ് ലേഖകനാണ് സനിൽ പി.തോമസ് എന്ന ഏഴക്ഷരച്ചന്തമുള്ള പേരുകാരൻ.
മുതിർന്ന പത്രലേഖകന്റെ സ്‌പോർട്‌സ് യാത്രയ്ക്ക് ഒപ്പം മനസ്സുകൊണ്ടു സഞ്ചരിക്കാൻ എനിക്കു കഴിഞ്ഞേക്കുമെന്ന ഉറപ്പാകാം ജൂനിയറായ പഴയ സഹപ്രവർത്തകയെ ഈ ഉത്തരവാദിത്വം എല്പിക്കാനുള്ള കാരണം എന്നു ഞാൻ വിശ്വസിക്കുന്നു.
അതു പ്രകാരം ഇത്രയും കുറിക്കുന്നു.
സ്‌പോർട്‌സകാരനു വേണ്ടത് കായികക്ഷമതയാണ്. വായനക്കാർക്കു വേണ്ടത് വായനാക്ഷമതയും. ഇത് രണ്ടും ഒന്നിച്ചുണ്ടെന്നതാണ് ഈ സഞ്ചാരത്തിന്റെ രസം.
സ്വാതന്ത്ര്യമോഹിയായ പ്രിയ വായനക്കാരാ, വായനയുടെ അതിവേഗഓട്ടത്തിനു തയ്യാറായി വരൂ....അതിമനോഹരകാഴ്ചകൾ കണ്ടു മടങ്ങൂ.... ഭാവുകങ്ങൾ...
രേഖ കെ.
സനിൽ പി. തോമസ്
സനില്‍ പി. തോമസ്
പതിനേഴാം വയസില്‍, 1976ല്‍ മലയാള മനോരമയില്‍ സ്പോര്‍ട്സ് ലേഖനങ്ങള്‍ എഴുതിത്തുടങ്ങി. ബാങ്ക് ജോലി ഉപേക്ഷിച്ചു പത്രപ്രവര്‍ത്തകനായി. 1987 മുതല്‍ 2017വരെ മനോരമ പത്രാധിപസമിതി അംഗം. അസിസ്റ്റന്‍റ് എഡിറ്ററായി വിരമിച്ചു. ഇപ്പോള്‍ ഫ്രീലാന്‍സ് സ്പോര്‍ട്സ് ലേഖകന്‍. 91ല്‍ ഹൈദാബാദില്‍ നടന്ന പ്രീ ഒളിംപിക് ഫുട്ബോള്‍, ഡല്‍ഹി പെര്‍മിറ്റ് മീറ്റുകള്‍, ഏഷ്യന്‍ ജൂനിയര്‍ അത്ലറ്റിക്സ് 1994ല്‍ ഹിരോഷിമയിലും 98ല്‍ ബാങ്കോക്കിലും 2018ല്‍ ജക്കാര്‍ത്തയിലും നടന്ന ഏഷ്യന്‍ ഗെയിംസ്, 1996ല്‍ അറ്റ്ലാന്‍റയില്‍ നടന്ന ഒളിംപിക്സ്, 2010 ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ്, 2013ല്‍ പുനെയിലും 2017ല്‍ ഭുവനേശ്വരിലും 2019ല്‍ ദോഹയിലും നടന്ന ഏഷ്യന്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പ് തുടങ്ങി ഒട്ടേറെ രാജ്യാന്തര കായികമേളകള്‍ റിപ്പോര്‍ട്ട് ചെയ്തു.
'കായികകേരള ചരിത്രം' ഉള്‍പ്പെടെ നാല്പതിലേറെ സ്പോര്‍ട്സ് ഗ്രന്ഥങ്ങളുടെ കര്‍ത്താവ്. കെ. കരുണാകരന്‍, സോണിയ ഗാന്ധി, വൈക്കം വിശ്വന്‍ എന്നിവരുടെ ജീവചരിത്രവും ഓഷോ രജനീഷിന്‍റെ ജീവതകഥയും ആണു മറ്റു പ്രധാന കൃതികള്‍.
സംസ്ഥാനത്തെ മികച്ച സ്പോര്‍ട്സ് ലേഖകനുള്ള കേരളാ സ്പോര്‍ട്സ് കൗണ്‍സില്‍ അവാര്‍ഡ് മൂന്നു തവണ ലഭിച്ചു. സ്പോര്‍ട്സ് ജേണലിസത്തിലെ മികവിനുള്ള മുഷ്താവ് അവാര്‍ഡ്, സിന്‍സ അവാര്‍ഡ് എന്നിവയും ലഭിച്ചു. 'കായിക കേരള ചരിത്ര'ത്തിന് കേരള ഒളിംപിക് അസോസിയേഷന്‍ അവാര്‍ഡും 'അണയാത്ത ദീപശിഖ'യ്ക്ക് കേരളാ സ്പോര്‍ട്സ് കൗണ്‍സില്‍ അവാര്‍ഡും 'നിങ്ങള്‍ക്കുമാകാം സ്പോര്‍ട്സ് താര'ത്തിന് കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിട്യൂട്ട് അവാര്‍ഡും ലഭിച്ചു.
ഭാര്യ: സുജ. മക്കള്‍: നീത്, നിര്‍മല്‍
The items in your Cart will be deleted, click ok to proceed.