Share this book with your friends

Kaaladikaram / കാലഘടികാരം

Author Name: Karoor Soman | Format: Paperback | Genre : Literature & Fiction | Other Details

ഇന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് ജനത്തെ വിഭജിച്ചുനിർത്തി ചു ഷണം ചെയ്യുന്നതാണ്. ഈ ജീർണ്ണ സംസ്‌കാരം സാഹിത്യ-മത-രാഷ്ട്രീയ രംഗങ്ങളിൽ നിലനിൽക്കുന്നു. സത്യം കുഴിച്ചുമൂടപ്പെടുന്നതിനാൽ  ജനം വഞ്ചിക്കപ്പെടുന്നു. ഇത് സമൂഹത്തിൽ ആത്മസംഘർഷം മാത്രമല്ല അമ്പരപ്പ്, അമർഷം, അവിശ്വാസമുണ്ടാക്കുന്നു. 'കാലഘടികാരം' എന്ന ലേഖന സമാഹാരത്തിൽ ഏറ്റവുമധികം വിമർ ശിക്കപ്പെടുന്നത് നീതിനിഷേധങ്ങൾ, ചുഷണം, അധികാരത്തിലിരിക്കുന്നവരുടെ ധാർഷ്ട്യം, അസഹിഷ്ണത, അഴിമതി, വേദനയിൽ മുങ്ങിക്കഴിയുന്ന പാവങ്ങൾ തുടങ്ങിയ അപ്രിയസത്യങ്ങളും ആത്മനൊമ്പരങ്ങളുമാണ്.  

           സമൂഹത്തിൽ നടക്കുന്ന അനീതിക്കെതിരെ സാഹിത്യരംഗത്തുള്ളവർ നേർക്കുനേർ പൊരുതാതെ മാറിനി ൽക്കുമ്പോഴാണ് പ്രതീക്ഷാനിർഭരമായ തിരിച്ചറിവുകളുമായി തിരിച്ചറിവിൻറെ ലേഖനങ്ങൾ കടന്നു വരുന്നത്. നീതി ലഭിക്കാതെ  ദുഃഖഭാരങ്ങളുമായി  ജീവിക്കുന്ന പാവങ്ങളെയും  ക്രൂരന്മാരായ മനുഷ്യരെയും കാലഘടികാ രത്തിൽ അടയാളപ്പെടുത്തുന്നു. മിക്ക ലേഖനങ്ങളും തിന്മയോടെ പോരാട്ടം നടത്തി മെച്ചപ്പെട്ടൊരു ലോകത്തേക്ക് മനുഷ്യരെ വഴിനടത്തുന്നതാണ്. മനുഷ്യരുടെ തലക്കുമീതേ സദാ ആളിക്കത്തിച്ചുകൊണ്ടിരിക്കുന്ന വർഗ്ഗിയ-അനീതി- അധികാര-അഴിമതിക്കാർക്കെതിരെ ദുർബലരാകാതെ ശക്തരാകാൻ ആഹ്വനം ചെയ്യുന്നു. 

Read More...
Paperback
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

കാരൂർ സോമൻ

നാലരപതിറ്റാണ്ടിനിടയില്‍ നാടകം, സംഗീത നാടകം, നോവല്‍, ബാലനോവല്‍, ഇംഗ്ലീഷ് നോവല്‍, കഥ, ചരിത്ര കഥ, കവിത, ലേഖനം, യാത്രാവിവരണം, ജീവചരിത്രം, ആത്മകഥ, ശാസ്ത്ര കായിക ടൂറിസം രംഗത്ത് അന്‍പത്തിയാറ് കൃതികള്‍. 1985 മുതല്‍ ഇറങ്ങിയ പുസ്തകങ്ങളുടെയെല്ലാം പേര് ‘ക’ യിലാണ് തുടങ്ങിയിരിക്കുന്നത്. ഇത് മലയാള സാഹിത്യ രംഗത്ത് ആദ്യവും അത്യപൂര്‍വ്വമായ സംഭവമാണ്. ഇതില്‍ മൂന്ന് പുസ്തകങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയും ഇറങ്ങിയിട്ടുണ്ട്. 2012 ല്‍ മാധ്യമം ദിനപത്രത്തിന് വേണ്ടി ലണ്ടന്‍ ഒളിമ്പിക്സ് റിപ്പോര്‍ട്ട് ചെയ്തു. 2005 ല്‍ ലണ്ടനില്‍ നിന്ന് മലയാളത്തിലാദ്യമായി ‘പ്രവാസി മലയാളം’ മാസിക ആരംഭിച്ചു. മൂന്ന് കഥകള്‍ ഷോര്‍ട്ട് ഫിലിം ആയി. ഷോര്‍ട്ട് ഫിലിമിലും നാടകങ്ങളിലും അഭിനയിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് ആഫ്രിക്കയുടെ കലാസാംസ്കാരിക വിഭാഗം ചെയര്‍മാന്‍, ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ ബ്രിട്ടനിലെ യുക്മയുടെ കലാസാഹിത്യ വിഭാഗം കണ്‍വീനര്‍, ജ്വാല മാഗസിന്‍ ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചു. പല സ്വദേശ വിദേശ മാധ്യമങ്ങളുടെ പ്രതിനിധിയാണ്.
ഇപ്പോള്‍ ലിമ വേള്‍ഡ് ലൈബ്രറി.കോം (സാഹിത്യ ഓണ്‍ലൈന്‍) ചീഫ് എഡിറ്റര്‍, കാരൂര്‍ പബ്ലിക്കേഷന്‍സ്, ആമസോണ്‍ വഴി വിതരണം ചെയ്യുന്ന കാരൂര്‍ ഈ പേപ്പര്‍ പബ്ലിക്കേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ആണ്. മുപ്പത്തിയഞ്ചു് രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. കേരളം, ഗള്‍ഫ്, യൂറോപ്പ് അമേരിക്കന്‍ മാധ്യമങ്ങളില്‍ എഴുതുന്നു.
ഭാര്യ : ഓമന തീയാട്ട്കുന്നേല്‍, മക്കള്‍ : രാജീവ്, സിമ്മി, സിബിന്‍.

Read More...

Achievements