Share this book with your friends

Kanninu Kulirayi (France) / കണ്ണിന് കുളിരായി (ഫ്രാൻസ്)

Author Name: Karoor Soman | Format: Paperback | Genre : Literature & Fiction | Other Details

ഫ്രാൻസ് ഒരു രാജ്യമല്ല. അതൊരു സംസ്കാരമാണ്. ഒരിക്കലും പഠിച്ചു തീർക്കാനാവാത്ത പടയോട്ടത്തിന്റെ രക്തം പുരണ്ട ശവക്കല്ലറകൾ നിറഞ്ഞ നാട്. അവിടുത്തെ കൽത്തുറങ്കുകൾക്ക് പോലും സാഹിത്യത്തിന്റെ  പ്രണയാതുരുത്വമുണ്ട്.  ആ നാട്ടിലുടെയുള്ള യാത്രകൾ ടീ.വി പെട്ടിയിൽ അടയിരുന്ന് കാണുന്ന കാഴ്ചകളല്ല അതിലുപരി അനുഭവങ്ങളുടെ, അറിവിന്റെ ഉൽബോധനവും  ഉൾത്തുടുപ്പുകളുമാണ്. സഞ്ചാര സാഹിത്യത്തിനൊപ്പം ചരിത്രപഥങ്ങൾ ഉൾകൊള്ളുന്ന ഒരു രാജ്യത്തിന്റെ തേജസ്സ് വെളിപ്പെടുത്തുന്നു. യാത്ര ചെയ്യാൻ സാധിക്കാത്തവർക്ക് 'കണ്ണിന് കുളിരായി' എന്ന സഞ്ചാര സാഹിത്യ കൃതി ലോകവിജ്ഞാനത്തിന്റെ ചെപ്പുതുറന്നു തരുന്നു. ഈ കൃതി കുട്ടികൾക്ക് ഏറെ പ്രയോജനപ്പെടുന്നതാണ്. ദേശാടനക്കിളികളെപോലെ സഞ്ചരിക്കുന്ന പ്രതിഭാസമ്പന്നരായ എഴുത്തുകാർ ലോകമെ ങ്ങുമുണ്ട്.ഹ്യൂൻസാങ്ങും മാർക്കോപോളോയും നമ്മുടെ എസ്.കെ. പൊറ്റക്കാടൊക്കെ ആ ഗണ ത്തിൽപ്പെടുന്നവരാണ്. ഇന്ന് മലയാള സഞ്ചാര സാഹിത്യത്തിൽ ഇരുണ്ട ആഫ്രിക്കയടക്കം സാഹ സികമായ യാത്രകൾ നടത്തുന്ന വ്യക്തിയാണ് കാരൂർ സോമൻ. 'കനക നക്ഷത്രങ്ങളുടെ നാട്ടിൽ' (ഓസ്ട്രീയ), 'കാലം മായ്ക്കാത്ത പൈതൃക കാഴ്ചകൾ' (ഇംഗ്ലണ്ട്),  'കാഴ്ചകൾക്കപ്പുറം' (ഇറ്റലി), 'കുഞ്ഞിളം ദീപുകൾ'(ഫിൻലൻഡ്), 'കണ്ണിന് കുളിരായി' (ഫ്രാൻസ്), 'കാറ്റിൽ പറക്കുന്ന പന്തുകൾ'(സ്പെയിൻ), 'കടലിനക്കരെ ഇക്കരെ' (യൂറോപ്പ്), 'കന്യാസ്ത്രീ കാക്കകളുടെ നാട്' (ആഫ്രിക്ക) തുടങ്ങിയവ. സഞ്ചാര സാഹിത്യത്തെ ഇത്ര മനോഹരമായി ചാരുതയോടെ എഴുതാൻ സർഗ്ഗധനരായ സാഹിത്യകാരന്മാർക്കെ സാധിക്കു. ഈ സഞ്ചാര സാഹിത്യ വൈഞ്ജാനിക കൃതി സന്തോഷത്തോടെ സമർപ്പിക്കുന്നു.

Read More...
Paperback
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

കാരൂർ സോമൻ

നാലരപതിറ്റാണ്ടിനിടയില്‍ നാടകം, സംഗീത നാടകം, നോവല്‍, ബാലനോവല്‍, ഇംഗ്ലീഷ് നോവല്‍, കഥ, ചരിത്ര കഥ, കവിത, ലേഖനം, യാത്രാവിവരണം, ജീവചരിത്രം, ആത്മകഥ, ശാസ്ത്ര കായിക ടൂറിസം രംഗത്ത് അന്‍പത്തിയാറ് കൃതികള്‍. 1985 മുതല്‍ ഇറങ്ങിയ പുസ്തകങ്ങളുടെയെല്ലാം പേര് ‘ക’ യിലാണ് തുടങ്ങിയിരിക്കുന്നത്. ഇത് മലയാള സാഹിത്യ രംഗത്ത് ആദ്യവും അത്യപൂര്‍വ്വമായ സംഭവമാണ്. ഇതില്‍ മൂന്ന് പുസ്തകങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയും ഇറങ്ങിയിട്ടുണ്ട്. 2012 ല്‍ മാധ്യമം ദിനപത്രത്തിന് വേണ്ടി ലണ്ടന്‍ ഒളിമ്പിക്സ് റിപ്പോര്‍ട്ട് ചെയ്തു. 2005 ല്‍ ലണ്ടനില്‍ നിന്ന് മലയാളത്തിലാദ്യമായി ‘പ്രവാസി മലയാളം’ മാസിക ആരംഭിച്ചു. മൂന്ന് കഥകള്‍ ഷോര്‍ട്ട് ഫിലിം ആയി. ഷോര്‍ട്ട് ഫിലിമിലും നാടകങ്ങളിലും അഭിനയിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് ആഫ്രിക്കയുടെ കലാസാംസ്കാരിക വിഭാഗം ചെയര്‍മാന്‍, ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ ബ്രിട്ടനിലെ യുക്മയുടെ കലാസാഹിത്യ വിഭാഗം കണ്‍വീനര്‍, ജ്വാല മാഗസിന്‍ ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചു. പല സ്വദേശ വിദേശ മാധ്യമങ്ങളുടെ പ്രതിനിധിയാണ്.
ഇപ്പോള്‍ ലിമ വേള്‍ഡ് ലൈബ്രറി.കോം (സാഹിത്യ ഓണ്‍ലൈന്‍) ചീഫ് എഡിറ്റര്‍, കാരൂര്‍ പബ്ലിക്കേഷന്‍സ്, ആമസോണ്‍ വഴി വിതരണം ചെയ്യുന്ന കാരൂര്‍ ഈ പേപ്പര്‍ പബ്ലിക്കേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ആണ്. മുപ്പത്തിയഞ്ചു് രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. കേരളം, ഗള്‍ഫ്, യൂറോപ്പ് അമേരിക്കന്‍ മാധ്യമങ്ങളില്‍ എഴുതുന്നു.
ഭാര്യ : ഓമന തീയാട്ട്കുന്നേല്‍, മക്കള്‍ : രാജീവ്, സിമ്മി, സിബിന്‍.

Read More...

Achievements