Share this book with your friends

S-S-STAMMERING? / വി – വി – വിക്ക്? Easy Ways to Speak Elegantly Without Fear or Shyness / ഭയവും, ലജ്ജയും ഒഴിവാക്കി ഭംഗിയായി സംസാരിക്കുന്നതിനുള്ള എളുപ്പവഴികള്‍

Author Name: V. Manimaran | Format: Hardcover | Genre : Self-Help | Other Details

ഭയവും ലജ്ജയും മറികടന്ന് നന്നായി സംസാരിക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുവെങ്കില്‍ ഈ പുസ്തകം നിങ്ങള്‍ക്കുള്ളതാണ്. കഴിഞ്ഞ 15 വര്‍ഷത്തോളമായി ആയിരത്തിലധികം വിക്കുള്ള വ്യക്തികളുമായി ഇടപഴകിയതില്‍ നിന്നും ലഭിച്ച അറിവും, വിക്കുമായി ബന്ധപ്പെട്ട സ്വന്തം അനുഭവങ്ങളും അടിസ്ഥാനമാക്കിയാണ് ശ്രീ. മണിമാരന്‍ ഈ പുസ്തകം രചിച്ചിരിക്കുന്നത്. ഈ പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന  സ്പീച്ച് തെറാപ്പി സവിശേഷമായ ഒന്നാണ്. അത് വിക്കിന് കാരണമാകുന്ന എല്ലാ പോരായ്മകളേയും ഇല്ലായ്മ ചെയ്യുന്നു. 

വിക്ക് കാരണമുള്ള നിങ്ങളുടെ ഭയം, ലജ്ജ എന്നിവയില്‍ നിന്നും മുക്തി നേടുന്നതിനും നന്നായി സംസാരിക്കുവാനും വലിയ ലക്ഷ്യങ്ങള്‍ നേടാനും ഈ പുസ്തകം നിങ്ങളെ സഹായിക്കും.

Read More...
Hardcover
Hardcover 490

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

വി. മണിമാരന്‍

മണിമാരന്‍, 65 വയസ്സ്, സര്‍ക്കാര്‍ സര്‍വ്വീസില്‍ ഒരു റിട്ടേയേര്‍ഡ് ചീഫ് എഞ്ചിനീയര്‍. 50 വയസ്സ് വരെ വിക്ക് കാരണം അദ്ദേഹം തന്റെ ജീവിതത്തില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിട്ടു.  അപരിചിതരോട് തന്റെ പേര് പറയുക, ബസ്സില്‍ ടിക്കറ്റ് എടുക്കുക, റസ്റ്റോറന്റുകളില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുക ഫോണില്‍ സംസാരിക്കുക എന്നിവയെല്ലാം മണിമാരന് പേടിസ്വപ്നമായിരുന്നു! The Indian Stammering Association (TISA) യെക്കുറിച്ച് അറിഞ്ഞശേഷം മണിമാരന്‍ 2009ല്‍ അതിന്റെ ചെന്നൈ ചാപ്റ്റര്‍ ആരംഭിച്ചു. ഭയത്തേയും ലജ്ജയേയും എങ്ങനെ മറികടക്കാമെന്ന് ‘ടിസ’യില്‍ നിന്നും പഠിച്ചപ്പോള്‍ ആത്മവിശ്വാസമുള്ള ഒരു പുതിയ മണിമാരന്‍ ഉദയം ചെയ്തു. 

വിരമിച്ചതിനുശേഷം  വിക്കുള്ളവരുടെ സമൂഹത്തിനായി അദ്ദേഹം പൂര്‍ണ്ണമായും സൗജന്യമായി സേവനം ചെയ്യുവാന്‍ തുടങ്ങി. അദ്ദേഹം ചെന്നൈയില്‍ സ്ഥിരമായി സ്വയംസഹായ ഗ്രൂപ്പുകളുടെ (SHG) മീറ്റിംഗുകളും കമ്മ്യൂണിക്കേഷന്‍ ശില്പശാലകളും നടത്തുവാന്‍ തുടങ്ങി.  വിക്കുള്ളവര്‍ക്കുവേണ്ടി മാത്രമായി 5 വാട്ട്സ്ആപ്പ് ഗ്രൂപ്പുകളും അദ്ദേഹം നടത്തി വരുന്നു.

ലോകമെമ്പാടുമുള്ള വിക്കുള്ളവര്‍ അവരുടെ വിക്കിനെ എത്രയും പെട്ടന്ന് മറികടന്ന് സന്തോഷത്തോടെ ജീവിതം നയിക്കുന്നതിന് അവരെ സഹായിക്കുന്നതിന് വേണ്ടിയാണ് മണിമാരന്‍ ഈ പുസ്തകം എഴുതിയിരിക്കുന്നത്.

Read More...

Achievements

+11 more
View All