Share this book with your friends

THE MURDER AT BEACH ROAD / ബീച്ച് റോഡിലെ കൊലപാതകം

Author Name: Dileepkumar Ramakrishnan | Format: Paperback | Genre : Literature & Fiction | Other Details

വായനക്കാർക്കിടയിൽ കുറ്റാന്വേഷണ രചനകൾക്ക് വലിയ തോതിലുള്ള സ്ഥാനമുണ്ട്. എല്ലാ കാലത്തും സമാന്യ ജനങ്ങളുടെ വായനയെ ചലനാത്മകമായി നിലനിർത്തുന്നതിൽ ഇത്തരം രചനകൾ വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നത് സുവ്യക്തമാണ്.  . ഉദ്യോഗഭരിതമായ മുഹൂർത്തങ്ങളും ,നാടകീയതും പരീക്ഷണങ്ങളുടേയും ഇഴയടുപ്പമാന്ന് ഇവയുടെ ശക്തി.കുറ്റാന്വോഷണ രചനകളെക്കുറിച്ചുള്ള  ഒരു തെറ്റിദ്ധാരണ, ഇവ കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നു എന്നതാണ്. കുറ്റാന്വേഷണം അടിസ്ഥാനമാക്കിയുള്ള രചനകൾ കുറ്റകൃത്യത്തേയോ കുറ്റകൃത്യം ചെയ്യുന്നവരേയോ മഹത്വവൽക്കരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നവയല്ല. മറിച്ച് ഒരു വലിയ സന്ദേശം സമൂഹത്തിന് പകർന്നു കൊടുക്കുകയാണ് ചെയ്യുന്നത്. എത്രയൊക്കെ ബുദ്ധിപൂർവ്വമായ കരുനീക്കങ്ങൾ നടത്തി, തയ്യാറെടുപ്പുകൾ നടത്തി കുറ്റകൃത്യം നടത്തിയാലും ഒടുവിൽ കുറ്റവാളി ഇരുളിൽ നിന്നും വെളിച്ചത്തിലേക്കെത്തും. അതിന് സഹായകമാകുന്ന ശാസ്ത്ര സാങ്കേതിക വിദ്യകൾ അന്വേഷകനിൽ ലഭ്യമാണ് എന്നതാണ് ആ സന്ദേശം. അതു കൊണ്ടു തന്നെ എല്ലാ കാലവും ഇവക്കുള്ള പ്രസക്തി നഷ്ടപ്പെട്ടു പോകുന്നില്ല. വ്യത്യസ്ത രൂപത്തിലും ഭാവത്തിലും കാലഘട്ടത്തിനനുസരിച്ചുള്ള  പുതു സാങ്കേതിക വിദ്യകളുടെ അകമ്പടിയോടെയും ഇവ സാഹിത്യത്തിൽ നിലനിൽക്കുമെന്നു തന്നെയാണ് വസ്തുത.' ബീച്ച് റോഡിലെ കൊലപാതകം' കുറ്റാന്വേഷണ സ്വഭാവമുള്ള ഒരു നൊവെല്ല എന്ന രീതിയിലാണ് അടയാളപ്പെടുത്താൻ ശ്രമിക്കുന്നത്. തീർത്തും പരീക്ഷണാത്മകമായ രീതിയിലാണ് പ്രമേയത്തിൻ്റെ ഗതിവിഗതികൾ .നടപ്പു സമ്പ്രദായങ്ങളെ തമസ്ക്കരിച്ചു കൊണ്ടുള്ള ഈ രചനയെപ്പറ്റി അവകാശവാദങ്ങളൊന്നുമില്ല. ഒരു കുറ്റാന്വേഷണ കഥ എന്നതിലുപരി സങ്കീർണ്ണമായ സ്ത്രീ മനസ്സിൻ്റെ വ്യാപാരങ്ങളുടെ ഒരു വിശകലനം എന്നതിലേക്ക് കഥ വിലയിരുത്തപ്പെടണം എന്നതാണ് ആഗ്രഹം. വിലയിരുത്തേണ്ടത് വായനക്കാരനാണ്.

Read More...
Paperback
Paperback 450

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

ദിലീപ് കുമാർ രാമകൃഷ്ണൻ

ദിലീപ് കുമാർ രാമകൃഷ്ണൻ നോവലിസ്റ്റ് ചെറുകഥാകൃത്ത്, ലേഖകൻ ,പരിസ്ഥിതി പ്രവർത്തകൻ.  say no to Plastic പ്രസ്ഥാനത്തിൻ്റെ പ്രചാരകൻ തൃശൂർ വില്ലടത്ത് ജനിച്ചു. വില്ലടം ഗവർമെണ്ട് സ്കൂളിൽ പഠനം. തുടർന്ന് എഞ്ചിനീയറിങ്ങിൽ ബിരുദം നേടിയ ശേഷം കുറച്ചു കാലം അധ്യാപകനായി. പ്രവർത്തിച്ചു. 

രചനകൾ 

a) സമുദ്രമുഖം (നോവൽ) 

b) ആത്മായനം (നോവൽ) 

c) മഞ്ഞമരണങ്ങൾ ( ചെറുകഥാ സമാഹാരം) 

d) പൂവാക പൂത്ത നാൾ (നോവൽ) 

e) ക്ഷണനം (നോവൽ മലയാളത്തിലെ പ്രഥമ സമയ സഞ്ചാര കുറ്റാന്വോഷണ നോവൽ  

f)ഇമ്മാനുവേൽ കാൻ്റ്:തത്ത്വശാസ്ത്രത്തിൻ്റെ പ്രകാശഗോപുരം (പഠനം)

g)കരിമ്പനയിൽ കാറ്റു പിടിക്കുമ്പോൾ :ഖസാക്കിലെ പുനർജൻമസങ്കൽപ്പം ( പഠനം)

Read More...

Achievements

+1 more
View All